
തിരുവനന്തപുരം: ആന്റിബയോട്ടിക്കുകൾ തിരിച്ചറിയാനായി ഇനിമുതൽ നീല നിറത്തിലുള്ള പ്രത്യേക കവറുകളിൽ നൽകും. ഡ്രഗ്സ് കൺട്രോൾ വകുപ്പ് ആദ്യഘട്ടമായി 50,000 നീല കവറുകൾ സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾക്ക് കൈമാറുമെന്ന് മന്ത്രി വീണാജോർജ് അറിയിച്ചു. തുടർന്ന് ഇതേ മാതൃകയിൽ മെഡിക്കൽ സ്റ്റോറുകൾ കവറുകൾ തയ്യാറാക്കി അതിൽ മാത്രമേ ആന്റിബയോട്ടിക്കുകൾ നൽകാവൂ. സർക്കാർ ആശുപത്രികളിലെ ഫാർമസികൾക്കും നിയമം ബാധകമാണ്. മരുന്നുകൾ കഴിക്കേണ്ട വിധവും അവബോധ സന്ദേശങ്ങളും നീല കവറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.