
തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് കച്ചേഗുഡ, സെക്കന്തരാബാദ്, ഹുബ്ബള്ളി എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും.
ഹുബ്ബള്ളി- കൊച്ചുവേളി സ്പെഷ്യൽ 13ന് രാവിലെ 6.55ന് പുറപ്പെട്ട് 14ന് രാവിലെ 6.45ന് കൊച്ചുവേളിയിലെത്തും. അന്നുച്ചയ്ക്ക് 12.50ന് മടക്ക സർവീസ്. ട്രെയിൻ നമ്പർ 07333/07334.
സെക്കന്തരാബാദ്- കൊല്ലം സ്പെഷ്യൽ 13ന് വൈകിട്ട് 5.30ന് പുറപ്പെട്ട് 14ന് രാത്രി 11.20ന് കൊല്ലത്തെത്തും. 15ന് രാവിലെ 2.30ന് മടക്കസർവീസ്. ട്രെയിൻ നമ്പർ 07119/07120. കച്ചേഗുഡ- കൊല്ലം സർവീസ് 14ന് വൈകിട്ട് 4ന് പുറപ്പെട്ട് 15ന് രാത്രി 11.20ന് കൊല്ലത്തെത്തും. 16ന് പുലർച്ചെ 2.30ന് മടക്കയാത്ര. ട്രെയിൻ നമ്പർ 07044/07045.
1.48 ലക്ഷം യാത്രക്കാർ
ഒാണക്കാലത്ത് കേരളത്തിലേക്ക് ട്രെയിനിലെത്തുന്നത് 1.48 ലക്ഷം യാത്രക്കാരെന്ന് റെയിൽവേയുടെ കണക്ക്. കഴിഞ്ഞ വർഷം 52 സ്പെഷ്യൽ ട്രിപ്പുകളും അതിനുമുമ്പത്തെ വർഷം 22 സ്പെഷ്യൽ ട്രിപ്പുകളും ഒാണക്കാലത്ത് സർവീസ് നടത്തി. ഇക്കുറി 129 സ്പെഷ്യൽ ട്രിപ്പുകൾ നടത്തി. 190 അധിക കോച്ചുകൾ ഇതിനായി ഉപയോഗിച്ചു.