
വെള്ളനാട് : സാരാഭായ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ബി.ടെക് പ്രവേശനത്തിന് ഒഴിവുള്ള എൻ.ആർ.ഐ /മാനേജ്മെന്റ് സീറ്റുകളിലേക്ക് ഇന്നും നാളെയുമായി സ്പോട്ട് അഡ്മിഷൻ നടക്കും. എൻട്രൻസ് പരീക്ഷയിൽ യോഗ്യത നേടാത്തവർക്കും പ്ളസ് ടുവിന് 45 ശതമാനം മാർക്കുള്ളവർക്കും അപേക്ഷിക്കാം. അസൽ സർട്ടിഫിക്കറ്റുമായി കോളേജിൽ ഹാജരാകുക. വിശദ വിവരങ്ങൾക്ക്: 9447185209, 9895486523, 9447220040.