
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ആരംഭിച്ച ഓണം വിപണനമേള വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 'നമ്മുടെ ഓണം നമ്മുടെ പൂവും പച്ചക്കറിയും ' എന്ന പേരിൽ നടത്തിയ കൃഷിയിൽ നിന്നുള്ള ഉത്പന്നങ്ങളാണ് പ്രധാനമായും വില്പനയ്ക്കായി എത്തിച്ചിട്ടുള്ളത്.വട്ടിയൂർക്കാവ് ജംഗ്ഷനിലെ ട്രിഡ കോമ്പൗണ്ടിൽ ശനിയാഴ്ച വരെയാണ് മേള. മണ്ഡലത്തിലെ 500ഓളം വീടുകളിൽ കൃഷി ചെയ്തിരുന്നു.കുടുംബശ്രീ യൂണിറ്റുകളുടെ ഉത്പന്നങ്ങളും സേവയുടെ ഉത്പന്നങ്ങളും മേളയിലുണ്ട്.