തിരുവനന്തപുരം:പോങ്ങുംമൂട് ജപ്പാൻ കുടിവെള്ളപദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ടാങ്കിന്റെ നാലുവശവും ചോരുന്നതായി നാട്ടുകാരുടെ പരാതി.രാത്രിയിൽ വെള്ളം സമീപത്തുള്ള ഓടയിലേയ്ക്ക് ഒഴുകി പാഴായിപ്പോകുകയാണ്.ഈ മേഖല പൊതുവേ കുടിവെള്ളക്ഷാമം നേരിടുന്നുണ്ട്.അലത്തറ,കുഴിവിള,കരിമണൽ,പുല്ലുവിള,പുലയനാർക്കോട്ട,മൺവിള എന്നിവിടങ്ങളെയാണിത് ബാധിക്കുന്നത്.ഓടയിലൂടെ ഉള്ളൂർ ജംഗ്ഷനിലെ കാത്തിരിപ്പ് കേന്ദ്രം വരെ വെള്ളം ഒഴുകുന്നതായാണ് പരാതി.