തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റിന്റെയും ശിവസേനയുടെയും നേതൃത്വത്തിൽ നാലിന് ആരംഭിച്ച ഗണോശോത്സവ സമാപനഘോഷയാത്ര ഇന്ന് നടക്കും.വൈകിട്ട് 4ന് പഴവങ്ങാടിയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിന് ശേഷം ശംഖുംമുഖത്തേക്കുള്ള നിമജ്ജന ഘോഷയാത്ര ആരംഭിക്കും.ജില്ലയിലെ 1008 കേന്ദ്രങ്ങളിൽ നിന്ന് രണ്ടുലക്ഷം വീടുകളിലും പൂജിച്ച ഗണപതിവിഗ്രഹങ്ങളാണ് തലസ്ഥാനത്തെത്തിക്കുന്നത്.രാത്രി 9ന് ശംഖുംമുഖം ആറാട്ട് കടവിലെത്തുമ്പോൾ വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്കു വേണ്ടി പ്രാർത്ഥനയും പൂജയും നടത്തും.വെങ്ങാനൂർ പൗർണമിക്കാവ് ക്ഷേത്രതന്ത്രിമാർ ഗണേശ വിഗ്രഹങ്ങളുടെ നിമജ്ജനത്തിനുള്ള പൂജയ്ക്ക് നേതൃത്വം നൽകും. സാംസ്‌ക്കാരിക സമ്മേളനത്തിൽ മന്ത്രിമാർ,സാംസ്‌ക്കാരിക നായകർ, എം.എൽ.എമാർ,ആദ്ധ്യാത്മികാചാര്യന്മാർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.