
മലയിൻകീഴ്: നേമം ബ്ലോക്ക് പഞ്ചായത്തിലുൾപ്പെട്ട അതിദരിദ്രർക്കുള്ള ഭക്ഷ്യക്കിറ്റും ഓണപ്പുടവയും മന്ത്രി വി.ശിവൻകുട്ടി വിതരണം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ ചേർന്ന യോഗത്തിൽ ഐ.ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻനായർ,ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ,പഞ്ചായത്ത് പ്രസിഡന്റുമാരായ എ.വത്സലകുമരി, സോമശേഖരൻനായർ,
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ആർ.അജയ്ഘോഷ് എന്നിവർ സംസാരിച്ചു.