തിരുവനന്തപുരം :നേമം സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപം സുരക്ഷിതമാണെന്ന് പ്രസിഡന്റ് വി.പ്രഭാകരൻ നായർ അറിയിച്ചു.വായ്പക്കാരായ ചിലർ വരുത്തിയ കുടിശികയുമായി ബന്ധപ്പെട്ട് ചെറിയ ബുദ്ധിമുട്ടുകൾ സഹകാരികൾക്ക് ഉണ്ടായി.സഹകാരികളുടെയും നിക്ഷേപകരുടെയും ആശങ്കകൾ പരിഹരിക്കുന്നതിന് വേണ്ട കാര്യങ്ങൾ ഭരണസമിതി നടത്തിവരികയാണ്.ഇതിന്റെ ഭാഗമായി ഭരണസമിതി അംഗങ്ങളും ജീവനക്കാരും കുടിശികക്കാരെ നേരിൽ കണ്ട് തുക അടയ്പ്പിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുകയാണെന്നും പ്രസിഡന്റ് അറിയിച്ചു.