i

# മുഴുവൻ ഭാരവാഹികളും പെൺകുട്ടികൾ

തിരുവനന്തപുരം: കേരള സർവകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്‌.ഐ ആധിപത്യം. ഭാരവാഹികളുടെ തിരഞ്ഞെടുപ്പിലും അക്കൗണ്ട്സ് കമ്മിറ്റിയിലെ മുഴുവനും സീറ്റിലും എസ്.എഫ്‌.ഐ വിജയിച്ചു.

കേരള സർവകലാശാല വിദ്യാർത്ഥി യൂണിയന്റെ ചരിത്രത്തിൽ ആദ്യമായി പെൺകുട്ടികളെ മാത്രം ഭാരവാഹികളായി എസ്.എഫ്‌.ഐ മത്സരിപ്പിക്കുകയായിരുന്നു.

സ്റ്റുഡന്റ്സ് കൗൺസിൽ തിരഞ്ഞെടുപ്പിൽ പത്തിൽ എട്ട് സീറ്റും എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ 15ൽ 13 സീറ്റും നേടി.

കൊല്ലം എസ് എൻ കോളേജിലെ എസ്. സുമിയാണ് ചെയർപേഴ്സൺ.

116 വോട്ടിനാണ് ജയിച്ചത്. കെ.എസ്.യു സ്ഥാനാർത്ഥിയ്ക്ക് 39 വോട്ടാണ് ലഭിച്ചത്.

വഴുതക്കാട് ഗവ. വനിതാ കോളേജിലെ അമിത ബാബുവാണ്

ജനറൽ സെക്രട്ടറി. 120 വോട്ട് ലഭിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എൻ.അബ്സൽന,ആലപ്പുഴ എസ്.ഡി കോളേജിലെ

ആതിര പ്രേംകുമാർ, തിരുവനന്തപുരം വാഴിച്ചാൽ ഇമ്മാനുവൽ കോളേജിലെ നന്ദന എസ് കുമാർ എന്നിവർ വൈസ് ചെയർപേഴ്സൺമാരാണ്.

നങ്ങ്യർകുളങ്ങര ടി.കെ.എം.എം കോളേജിലെ എസ്. അനന്യ, കൊല്ലം ടി.കെ.എം. കോളേജിലെ അഞ്ജനദാസ് എന്നിവർ ജോയിന്റ് സെക്രട്ടറിമാരാണ്.
പ്രവർത്തകരെയും വോട്ട് ചെയ്ത് വിജയിപ്പിച്ച വിദ്യാർത്ഥികളെയും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീയും സെക്രട്ടറി പി.എം ആർഷോയും അഭിവാദ്യം ചെയ്തു.