
തിരുവനന്തപുരം: കൃഷി വകുപ്പിന്റെ 'ഓണത്തിനൊരുമുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് വളപ്പിൽ തയ്യാറാക്കിയ പച്ചക്കറികളുടെ വിളവെടുപ്പ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വെണ്ടയ്ക്ക, പാവയ്ക്ക, പടവലം, ചീര, പയർ, വഴുതന, പച്ചമുളക് എന്നിവയും ജമന്തിപ്പൂവുമാണ് സെക്രട്ടേറിയറ്റ് വളപ്പിൽ കൃഷി ചെയ്തത്. മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ്, വി. എൻ. വാസവൻ, കെ. കൃഷ്ണൻകുട്ടി, ജി. ആർ. അനിൽ, അബ്ദുറഹിമാൻ, ജെ. ചിഞ്ചുറാണി, റോഷി അഗസ്റ്റിൻ, ഒ. ആർ. കേളു എന്നിവർ പങ്കെടുത്തു. നിയമസഭ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഹരിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നിയമസഭാ കോംപ്ലക്സിൽ നടത്തിയ കൃഷിയുടെ വിളവെടുപ്പ് സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു.