jos

തിരുവനന്തപുരം: ജോസ് ആലുക്കാസ് ഗ്രൂപ്പിന്റെ അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഈ ആഴ്ചയിലെ നറുക്കെടുപ്പിലെ വിജയിക്കുള്ള എൽ.ഇ.ഡി ടിവിയുടെ സമ്മാനദാനം പദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതിയംഗം കരമന ജയൻ നിർവഹിച്ചു. ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി വലിയവേളി സെന്റ് തോമസ് എൽ.പി സ്കൂളിന്റെ പ്ളേ ഏരിയാ നിർമ്മാണം,വെങ്ങാനൂർ ഗവ.എൽ.പി സ്കൂളിലേക്കും മുള്ളൂർ ഗവ.എൽ.പി സ്കൂളിലേക്കും സൗണ്ട് സിസ്റ്റം വാങ്ങുന്നത്, മദർ തെരേസ ഫൗണ്ടേഷൻ ജീവകാരുണ്യ പ്രവർത്തനത്തിന് ഇലക്ട്രിക് ചെയർ വാങ്ങുന്നതിനുള്ള 35,5000 രൂപയുടെ ചെക്കുകളുടെ വിതരണം ചെയ്തു.ചടങ്ങിൽ ജോസ് ആലുക്കാസ് റീജിയണൽ മാനേജർ ബിജു പോൾ,ഷോറൂം മാനേജർ ജോൺ പി.എൽ,അസി. മാനേജർ പ്രബിലാഷ്.വി,അക്കൗണ്ടന്റ് സിജോ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.