hi

നെടുമങ്ങാട്: ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിക്കൊന്ന കേസിലെ പ്രതിക്ക് ജീവര്യന്തം തടവും രണ്ട്ലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം അഡീഷണൽ ജില്ലാ കോടതി. പിഴ ഒടുക്കിയില്ലെങ്കിൽ ആറു മാസം കഠിനതടവ് അനുഭവിക്കണം. 2020ലാണ് സംഭവം നടന്നത്. അരുവിക്കര വടക്കേമല പാറയരികത്തു, വീട്ടിൽ ദീപ (32)യെ ഭർത്താവ് ബൈജു (36) ആണ് തീ കൊളുത്തി കൊലപ്പെടുത്തിയത്. പതിവായി മദ്യപിച്ചെത്തുന്ന ബൈജു ദീപയെ മർദ്ദിക്കുന്നത് പതിവാണ്. സംഭവദിവസവും മദ്യപിച്ചശേഷം രാവിലെ മുതൽ ദീപയെ മർദ്ദിച്ചു. വൈകിട്ട് 4 മണിയോടെ ശരീരത്തിലേക്ക് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയെന്നാണ് കേസ്. കൊലപാതകം നടക്കുമ്പോൾ ഇവർക്ക് 4 വയസ്സുള്ള മകൾ ഉണ്ടായിരുന്നു. മകൾ ഇപ്പോൾ ദീപയുടെ സഹോദരിയുടെ സംരക്ഷണയിലാണ്. ജഡ്ജ് വിഷ്ണു.കെയുടെതാണ് ഉത്തരവ്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവ.പ്ലീഡർ ആൻഡ് പ്രോസിക്യൂട്ടർ എ.ആർ. ഷാജി ഹാജരായി. അഡ്വക്കേറ്റുമാരായ, ഷമീർ വെമ്പായം, അസീം, നെടുമങ്ങാട്, നീരജ്, രാജ്‌കമൽ, മർവ തുടങ്ങിയവരും ഹാജരായി.