തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹിക രംഗത്ത് ഹേമാ കമ്മിറ്റി റിപ്പോർട്ടുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് ക്രിയേറ്റീവ് വിമൻ കളക്ടീവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചർച്ച ഇന്ന് നടക്കും.ഇന്ന് വൈകിട്ട് 4ന് പുളിമൂട് കേസരി ഹാളിലാണ് ചർച്ച.'ഹേമാകമ്മിറ്റി റിപ്പോർട്ടും മാറുന്ന കേരളവും' എന്ന റൌണ്ട് ടേബിൾ ചർച്ച സാഹിത്യകാരി ചന്ദ്രമതി ഉദ്ഘാടനം ചെയ്യും.ബീനാ പോൾ,സജിതാമഠത്തിൽ,മിനി സുകുമാർ,മീനാ ടി.പിള്ള,രാധിക വിശ്വനാഥൻ,ഉഷ വി.ടി, അനുപമാ ജി.നായർ,സീമാ ജെറോം,അനീഷ്യ ജയദേവ്,ഗീതാജ്ഞലി കൃഷ്ണൻ,ഗംഗ വി.ആർ തുടങ്ങിയവർ പങ്കെടുക്കും.കെ.എ.ബീന മോഡറേറ്ററായിരിക്കും.