തിരുവനന്തപുരം:വയനാട് ദുരന്തബാധിതർക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റിയും സംഘസംസ്‌കാരയും,കെ.ചെല്ലപ്പൻപിള്ള സ്മാരക ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച പുസ്തകോത്സവം എം.വി.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് ബി.പി.മുരളി ആശംസ അർപ്പിച്ച് സംസാരിച്ചു.എഴുത്തുകാരി ധനുജ കുമാരിക്ക് എൻ.ജി.ഒ യൂണിയൻ ജനറൽ സെക്രട്ടറി എം.എ.അജിത് കുമാർ ഉപഹാരം നൽകി ആദരിച്ചു.എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ പ്രസിഡന്റ് കെ.എം.സക്കീർ അദ്ധ്യക്ഷത വഹിച്ചു.എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ.എ.ബിജുരാജ്,ജില്ലാ ട്രഷറർ പി.കെ.വിനുകുമാർ തുടങ്ങിയവർ പങ്കെടുത്തു.പുസ്തകോത്സവത്തിലൂടെ സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. 13ന് സമാപിക്കും.