വിതുര:നാഷണൽആയുഷ് മിഷന്റെയും, ഹോമിയോപതിവകുപ്പിന്റെയും,തൊളിക്കോട് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പനക്കോട് എസ്.എൻ.ഡി.പി ഹാളിൽ സൗജന്യ വയോജന മെഡിക്കൽ ക്യാമ്പും,ബോധവത്കരണക്ലാസും യോഗപരിശീലനവും സംഘടിപ്പിച്ചു. തൊളിക്കോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.ജെ.സുരേഷ് ഉദ്ഘാടനംചെയ്തു.വൈസ് പ്രസിഡന്റ്‌ ബി.സുശീല അദ്ധ്യക്ഷതവഹിച്ചു.പനക്കോട് ഗവണ്മെന്റ് ഹോമിയോ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. അനുപമ,സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻ ലിജുകുമാർ,മെമ്പർമാരായ അശോകൻ,ശോഭന,സന്ധ്യ.എസ്. നായർ എന്നിവർപങ്കെടുത്തു.ഡോ അജിത് ജ്യോതി (എ പി എച് സി ഉഴമലക്കൽ),ഐശ്വര്യ (മൾട്ടി പർപ്പസ് ഹെൽത്ത്‌ വർക്കർ,ജി.എച്ച്.ഡി പനക്കോട് എന്നിവർ ബോധവത്കരണ ക്ളാസെടുത്തു.വിനുകുമാർ (യോഗ പരിശീലകൻ ജി.എച്ച.ഡി പനക്കോട് ) യോഗ പരിശീലനം നൽകി.നജില ,ഷീലാകുമാരി,അബ്ദുൾ ജബ്ബാർ, ജോബിൻ,ആശ വർക്കർമാരായമായാകുമാരി,ഗീത,പ്രിജി എന്നിവർ നേതൃത്വം നൽകി.