hi

കിളിമാനൂർ: കിളിമാനൂർ ഡിപ്പോയ്ക്കകത്ത് ടാറിളകി കുണ്ടുംകുഴിയും നിറഞ്ഞതോടെ കെ.എസ്.ആർ.ടി.സി അധികൃതർ വർക്ക് ഷോപ്പിലെ ഗ്രീസും ഓയിലും കലർന്ന മാലിന്യവും മണ്ണും നിക്ഷേപിച്ചതോടെ ഡിപ്പോയ്ക്കകത്ത് കയറാൻപോലും കഴിയാത്ത അവസ്ഥയായി. ബസുകൾ അകത്തേക്ക് കയറാൻപറ്റാതായതോടെ യാത്രക്കാരെ ബസ് വാതയ്ക്കുനിറുത്തി ഇറക്കാനും കയറ്റാനും തുടങ്ങി. ഇത് യാത്രക്കാരും കെ.എസ്.ആർ.ടി.സി അധികൃതരും തമ്മിലുള്ള തർക്കത്തിനും കാരണമായി.

ഗ്രീസും ഓയിലും ചെളിയും റോഡിലേക്ക് ഒഴുകി ഇരു ചക്ര വാഹനങ്ങൾ വഴുതി വീവാനും തുടങ്ങി. തുടർന്ന് ഒ.എസ്. അംബിക എം.എൽ.എ,പഞ്ചായത്ത് പ്രസിഡന്റ് എൻ. സലിൽ, വൈസ് പ്രസിഡന്റ് ഷീബ എന്നിവർ സ്ഥലത്തെത്തി പ്രതിഷേധിക്കുകയും അധികൃതരുമായി സംസാരിച്ചു മാലിന്യം നീക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. ജെ.സി.ബി ഉപയോഗിച്ച് മാലിന്യം നീക്കി ക്വാറി വേസ്റ്റ് ഇട്ട് യാത്രാ സൗകര്യം ഒരുക്കിയ ശേഷമാണ് ജനപ്രതിനിധികൾ മടങ്ങിയത്.