നെയ്യാറ്റിൻകര: അതിയന്നൂർ പഞ്ചായത്തും ആയുർവേദ ആശുപത്രിയും സംയുക്തമായി ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് കമുകിൻകോട് കമ്മ്യൂണിറ്റി ഹാളിൽ നടത്തി.വയോജനം മെഡിക്കൽ ക്യാമ്പ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊടങ്ങാവിള വിജയകുമാർ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് അഡ്വ.അനിത അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിജു.കെ.വി,ജനപ്രതിനിധികളായ അജിത,നിർമ്മല കുമാരി,രമ,എം.കെ.പ്രേംരാജ്,ബീന.ബി.ടി,സെക്രട്ടറി ഹരിൻബോസ്,ഡോ.അൻസ,ഡോ.രാജി.ആർ.നായർ,ഡോ.രേഷ്മ എന്നിവർ പങ്കെടുത്തു.യോഗ ക്യാമ്പ് അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊടങ്ങാവിള വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.