
നസ്ളിനെ നായകനാക്കി അരുൺ ഡൊമിനിക് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് തുടക്കം. കല്യാണി പ്രിയദർശൻ ആണ് നായിക. ഇതാദ്യമായാണ് നസ്ളിനും കല്യാണിയും ഒരുമിക്കുന്നത്.
ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിന് നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു.അഡിഷണൽ തിരക്കഥ ശാന്തി ബാലചന്ദ്രൻ. കലാസംവിധാനം ജിത്തു സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ളാൻ, എഡിറ്റർ ചമൻ ചാക്കോ വേഫെറെർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.
ടൊവിനോ തോമസ്, ശാന്തി ബാലചന്ദ്രൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ തരംഗം എന്ന ചിത്രത്തിലൂടെയാണ് അരുൺ ഡൊമിനിക് സംവിധായകനാവുന്നത്.അതേസമയം ഒാടും കുതിര ചാടും കുതിര എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ നായികയായി അഭിനയിക്കുകയാണ് കല്യാണി. അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമ്മാണം. ഇതാദ്യമായാണ് ഫഹദും കല്യാണിയും ഒരുമിക്കുന്നത്.