sub-registrar-office

വർക്കല: രജിസ്ട്രേഷൻ വകുപ്പ് ആധുനികവത്കരണത്തിന്റെ പാതയിലാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.നവകേരള നിർമ്മിതിയുടെ ഭാഗമായി നിർമ്മിച്ച വർക്കല സബ് രജിസ്ട്രാർ ഓഫീസ് ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.അഡ്വ.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.കേരളസ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ എം.ഡി ടി.എസ്.സുജാറാണി റിപ്പോർട്ട് അവതരിപ്പിച്ചു.വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി,വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്‌മിത സുന്ദരേശൻ,പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജ സുനിൽ,പ്രിയങ്കാ ബിറിൽ,എ.ബാലിക്,ആർ.സൂര്യ,കേരളാബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വ.എസ്.ഷാജഹാൻ,വി.നിതിൻ നായർ,അഡ്വ.ബി.രവികുമാർ,കെ.എൻ.സുമംഗലാദേവി,പി.പി.നൈനാൻ,കെ.പ്രസാദ്,വി.മണിലാൽ,അഡ്വ.എസ്.കൃഷ്ണകുമാർ,എം.എൻ.റോയ് തുടങ്ങിയവർ പങ്കെടുത്തു. രജിസ്ട്രേഷൻ ഇൻസ്‌പെക്ടർ ജനറൽ ശ്രീധന്യ സുരേഷ് സ്വാഗതവും ജോയിന്റ് ഇൻസ്‌പെക്ടർ ജനറൽ പി.കെ.സാജൻ കുമാർ നന്ദിയും പറഞ്ഞു.

ബഹുനില മന്ദിരത്തിന്റെ ഒന്നാമത്തെ നിലയിൽ സബ് രജിസ്ട്രാർ റൂം,വെയിറ്റിംഗ് ഏരിയാ ഓഫീസ് ഏരിയാ,സ്റ്റാഫ് ഡൈനിംഗ് ഏരിയാ,ശുചിമുറികൾ എന്നിവയും രണ്ടാമത്തെ നിലയിൽ റെക്കാഡ് ഏരിയാ,ഓഡിറ്റ് ഏരിയെ്ക്കും ക്രമീകരിച്ചിട്ടുണ്ട്.