photo

പാലോട്:പെരിങ്ങമ്മല ഗവൺമെന്റ് യു.പി സ്കൂൾ സോഷ്യൽ സർവീസ് സ്കീം വിദ്യാർത്ഥികൾ പാലോട് വൃന്ദാവനം ഹിൽസ് സന്ദർശിച്ചു. പത്ത് ഏക്കറോളം ജൈവ രീതിയിൽ കൃഷി ചെയ്യുന്ന മനോഹാരിത നിറഞ്ഞ കൃഷിയിടം കുട്ടികൾക്ക് പുതിയ അനുഭവമായി.കുട്ടികൾക്കായി ഡോ. അജീഷ് വൃന്ദാവനം ക്ലാസെടുത്തു.പെരിങ്ങമ്മല സ്കൂളിനായി ഹെഡ്മാസ്റ്റർ ബി.രാധാകൃഷ്ണൻ ഡോ.അജീഷ് കുമാറിനെ ആദരിച്ചു.എസ്.എം.സി ചെയർമാൻ ഷെനിൽ റഹീം,സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോഡിനേറ്റർ തോമസ്,സീനിയർ അദ്ധ്യാപികയായ ഷിഹാന.എ.എസ്, അദ്ധ്യാപകരായ സീനത്ത്.കെ,ഹയറുന്നിസ എന്നിവർ നേതൃത്വം നൽകി.