തിരുവനന്തപുരം: കെ.പി.സി.സി സംസ്‌കാരസാഹിതിയുടെ ഓണക്കോടി മുൻ സംഗീത നാടക അക്കാഡമി ചെയർമാനായ സൂര്യാ കൃഷ്ണമൂർത്തിക്ക് സമർപ്പിക്കും. ഇന്ന് രാവിലെ 9.15ന് തൈക്കാട് സൂര്യാ കൃഷ്ണമൂർത്തിയുടെ വസതിയിൽ നടക്കുന്ന ചടങ്ങ് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും. അടൂർ ഗോപാലകൃഷ്ണൻ പ്രശസ്തിപത്രം സമർപ്പിക്കും. സംസ്‌കാര സഹിതി മുൻ സംസ്ഥാന ചെയർമാനും ഡി.സി.സി പ്രസിഡന്റുമായ പാലോട് രവി അദ്ധ്യക്ഷത വഹിക്കും. ഡോ. എം.ആർ. തമ്പാൻ,പ്രൊഫ. കാട്ടൂർ നാരായണപിള്ള,ഡോ. വിളക്കുടി രാജേന്ദ്രൻ,പന്തളം ബാലൻ,മീനമ്പലം സന്തോഷ് തുടങ്ങിയവർ പങ്കെടുക്കും.