മുടപുരം: മുട്ടപ്പലം നവഭാവന സമിതി ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ഓണാഘോഷ പരിപാടികളും ഐ.ടി ഡിജിറ്റൽ ഉപകരണങ്ങളുടെ ഉദ്‌ഘാടനവും സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ആർദ്ര അശോകിന് അനുമോദനവും 14,15 ,21 തീയതികളിൽ നടക്കും.14ന് രാവിലെ 9ന് പതാകയുയർത്തൽ,തുടർന്ന് കായിക മത്സരങ്ങൾ.15ന് രാവിലെ 9മുതൽ കലാമത്സരങ്ങൾ ആരംഭിക്കും.21ന് വൈകിട്ട് 4.30ന് സമിതി പ്രസിഡന്റ് എസ്.വി.അനിലാലിന്റെ അദ്ധ്യക്ഷതയിൽ പൊതുസമ്മേളന ഉദ്‌ഘാടനവും എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 2.53 ലക്ഷം ചെലവഴിച്ച് സജ്ജീകരിച്ച ഐ.ടി ഡിജിറ്റൽ ഉപകരണങ്ങളുടെ ഉദ്‌ഘാടനവും വി.ശശി എം.എൽ.എ നിർവഹിക്കും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.സമിതി സെക്രട്ടറി വി.മദനകുമാർ സ്വാഗതം പറയും.എം.ജലീൽ,കെ.ഗംഗ,എസ്.സജിത്ത്,അഡ്വ.എൻ.സായികുമാർ,ബി.മുരളീധരൻ നായർ,സിവിൽ സർവീസ് പരീക്ഷ ജേതാവ് ആർദ്ര അശോക്,എം.അലിയാരുകുഞ്,ബി.എസ്.സജിതൻ,ഡോ.ചന്ദ്രകുമാർ,അഡ്വ. കെ.എസ്.അനിൽകുമാർ,ആർ.സുധീർ രാജ്,എച്ച്.സജീവ്,വി.സഞ്ജയൻ,സമിതി വൈസ് പ്രസിഡന്റ് എസ്.സുകു എന്നിവർ സംസാരിക്കും.