
തിരുവനന്തപുരം: തിരുവനന്തപുരം നിവാസികളായ കൊല്ലം ശ്രീനാരായണ കോളേജിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ (TAKSCO) കുടുംബ സംഗമവും ഓണാഘോഷവും ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു.കായിക്കര ബാബു അദ്ധ്യക്ഷത വഹിച്ചു.മുതിർന്ന അംഗങ്ങളായ ഡി.കുട്ടപ്പൻ,പ്രൊഫ.രാമാനുജൻ,പി.ബി.സുന്ദരേശൻ,ഡോ.സീതാമണി,ഡി.വിജയൻ ഐ.പി.എസ്,രാജപ്പൻ,എൻജിനിയർ ഗോപാലകൃഷ്ണൻ എന്നിവരെയും സെൻട്രൽ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടറായി നിയമിതയായ വി.പാർവതിയെയും ആദരിച്ചു.ഡോക്ടർ ബോസ്,പി.എസ്.ജ്യോതി കുമാർ,വി.വിമൽ പ്രകാശ് എന്നിവർ പങ്കെടുത്തു.അംഗങ്ങളുടെ കലാപരിപാടിയും ഓണസദ്യയും നടന്നു.