നെടുമങ്ങാട് : യുവകവിയും പു.ക.സ ജില്ലാ കമ്മിറ്റിയംഗവുമായ അസീം താന്നിമൂടിന്റെ അന്നു കണ്ട കിളിയുടെ മട്ട് എന്ന കവിത സമാഹാരത്തെ ആസ്പദമാക്കി സംവാദം സംഘടിപ്പിച്ചു.കവി എസ്.ജോസഫ് ഉദ്ഘാടനം ചെയ്തു.പുരോഗമന കലാസാഹിത്യ സംഘം നെടുമങ്ങാട് മേഖലാ പ്രസിഡൻറ് ജെ.ഷാജി കുമാർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ബി. ഷിഹാബ് സ്വാഗതം പറഞ്ഞു. കെ.സിയാദ് മോഡറേറ്ററായി.കുറിഞ്ചിലക്കോട് ബാലചന്ദ്രൻ കവിത സമാഹാരം അവതരിപ്പിച്ചു. അനിൽ വേങ്കോട്, ചായം ഷിബു,ജയകുമാർ നെടുവേലി,കരകുളം ദീപു എന്നിവർ പങ്കെടുത്തു.കേരള സാഹിത്യ അക്കാഡമി എക്സിക്യൂട്ടീവ് മെമ്പറായി തിരഞ്ഞെടുത്ത രാജേഷ് ചിറപ്പാടിന് ഉപഹാരം നൽകി ആദരിച്ചു.അസിം താന്നിമൂട് മറുപടിയും മേഖല കമ്മിറ്റിയംഗം ബീന സുദർശനൻ നന്ദിയും പറഞ്ഞു.