തിരുവനന്തപുരം: വർക്കല ആസ്ഥാനമായി പ്രവർത്തിക്കുന്ന കൃഷ്ണതീരം റിസോർട്ടിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ടെർമിനൽ-2വിലെ പാർക്കിംഗ് ഏരിയയിൽ കൃഷ്ണതീരം ജെ.എ.എം (ജസ്റ്റ് എ മിനിറ്റ്) എന്ന പേരിൽ റെസ്റ്റോറന്റ് പ്രവർത്തനം തുടങ്ങി. തിരുവനന്തപുരം ചേമ്പർ ഒഫ് കോമേഴ്സ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. കോമേഴ്സ്യൽ ഹെഡ് പ്രമോദ് കൃഷ്ണമോഹൻ മുൻ ഹാന്റക്സ് എം.ഡി എസ്. പ്രകാശന് നൽകി ആദ്യവില്പന നിർവഹിച്ചു. കൃഷ്ണതീരം എം.ഡി കോട്ടുകാൽ കൃഷ്ണകുമാർ,അദാനി എഫ് ആൻഡ് ബി ഹെഡ് കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു. യാത്രക്കാർക്കും ഒപ്പമെത്തുന്നവർക്കും വിമാനത്താവളത്തിലെ ജീവനക്കാർക്കും മിതമായ നിരക്കിൽ എല്ലാത്തരം ഭക്ഷണങ്ങളും 24 മണിക്കൂറും ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെയാണ് റെസ്റ്റോറന്റ് പ്രവർത്തനം തുടങ്ങിയതെന്ന് കൃഷ്ണതീരം അധികൃതർ അറിയിച്ചു.