തിരുവനന്തപുരം: വനാതിർത്തിയിലുള്ള പൊൻമുടി ഗവ. യു.പി സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും ഗുരുതര സുരക്ഷാ ഭീഷണി നേരിടുന്നതായി മനുഷ്യാവകാശ കമ്മിഷൻ. കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ വകുപ്പുകളെ പഴിചാരി രക്ഷപ്പെടാൻ കഴിയുകയില്ലെന്ന് കമ്മിഷൻ ജുഡിഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. വകുപ്പുകളുടെ ഏകോപനം കളക്ടർ നേരിട്ട് നടത്തണമെന്നും ചുറ്റുമതിൽ നിർമ്മിച്ച് സുരക്ഷ ഉറപ്പാക്കണമെന്നും കളക്ടർക്ക് കമ്മിഷൻ നിർദ്ദേശം നൽകി. സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സ്കുളിൽ 42 പിഞ്ചുകുഞ്ഞുങ്ങളും 8 അധ്യാപകരുമുണ്ട്. 2023 ഫെബ്രുവരി 24 ന് സ്കൂളിൽ ആന കയറി. സ്കുളിന് 2.25 ഏക്കർ ഭൂമിയുണ്ടെങ്കിലും കൈവശം 45 സെന്റ് മാത്രമേയുള്ളുവെന്നും കളക്ടർ അറിയിച്ചു. യു.പി സ്കൂളിന് 1.10 ഏക്കർ ഭൂമിയാണ് ആവശ്യമുള്ളത്.