തിരുവനന്തപുരം: ഡോ. പി.പല്പു മെമ്മോറിയൽ ലൈബ്രറി ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് 4.30ന് പേട്ട എസ്.എൻ.ഡി.പി ഹാളിൽ പ്രഭാഷണം നടക്കും. ശ്രീനാരായണഗുരുദേവന്റെ കൃതിയായ പിണ്ഡനന്ദി ഒരു അവലോകനം എന്ന വിഷയത്തിൽ ആനാവൂർ മുരുകനാണ് പ്രഭാഷണം നടത്തുന്നത്. അഡ്വ.കെ.സാംബശിവൻ അദ്ധ്യക്ഷത വഹിക്കും.പ്രസിഡന്റ് ഡി.രാധാകൃഷ്ണൻ സ്വാഗതവും ജനറൽ സെക്രട്ടറി എം.എൽ.ഉഷാരാജ് നന്ദിയും പറയും.ചർച്ചയിൽ തോപ്പിൽ ദിലീപ്,അഡ്വ.കെ.സുരേഷ് ബാബു, കെ.ദിവാകരൻ,ബി.കെ.സന്തോഷ് കുമാർ,പ്രേമകുമാർ,കാമ്പിക്കകം മോഹനൻ തുടങ്ങിയവ‌ർ പങ്കെടുക്കും.