
തിരുവനന്തപുരം:സംസ്ഥാനസർക്കാർ 17ന് 1500കോടി രൂപ വായ്പയെടുക്കും.കഴിഞ്ഞ ചൊവ്വാഴ്ച എടുത്ത 1500കോടിക്ക് പുറമെയാണിത്.ഇതോടെ സെപ്തംബർ മാസത്തിൽ സംസ്ഥാനം എടുക്കുന്ന വായ്പത്തുക 6000കോടിയാകും.ഓണക്കാലത്തെ അധികച്ചെലവ് പരിഗണിച്ച് 4200കോടിയുടെ വായ്പയെടുക്കാൻ കേന്ദ്രസർക്കാർ കഴിഞ്ഞയാഴ്ച അനുമതി നൽകിയിരുന്നു. സംസ്ഥാനസർക്കാർ സാമൂഹ്യസുരക്ഷാപെൻഷൻ ഉൾപ്പെടെയുള്ള വിവിധ പദ്ധതി കുടിശികകളും ആനുകൂല്യങ്ങളും പൂർണ്ണമായികൊടുത്തുതീർത്തുവരികയാണ്. ഇതോടെ ഓണക്കാലത്ത് വൻതോതിലുള്ള ക്രയവിക്രയവും സാമ്പത്തിക ഉണർവ്വും നികുതിവരുമാനത്തിൽ വർദ്ധനയും ലഭിക്കുമെന്നാണ് പ്രതീക്ഷ.