
9, 11 തീയതികളിൽ നടത്താനിരുന്ന എം.എസ്സി ബയോകെമിസ്ട്രി പ്രാക്ടിക്കൽ/ വൈവ പരീക്ഷകൾ 26, 27, 30 തീയതികൾ നടത്തും. പരീക്ഷാ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
11 നടത്താനിരുന്ന എട്ടാം സെമസ്റ്റർ ബി.എസ്സി കമ്പ്യൂട്ടർ സയൻസ് ഹിയറിംഗ് ഇംപയേർഡ് പ്രായോഗിക പരീക്ഷ 24 ലേക്ക് പുനഃക്രമീകരിച്ചു.
നാലാം സെമസ്റ്റർ എം.എസ്സി മാത്തമാറ്റിക്സ് പരീക്ഷയുടെ അനുബന്ധ ഡിസർട്ടേഷൻ, കോംപ്രിഹെൻസീവ് വൈവ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
എം.ബി.ബി.എസ്, ബി.ഡി.എസ്:
രണ്ടാം അലോട്ട്മെന്റിന് ഓപ്ഷൻ 18വരെ
തിരുവനന്തപുരം: എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള രണ്ടാം അലോട്ട്മെന്റ് നടപടികൾ തുടങ്ങി. നിലവിലെ ഹയർ ഓപ്ഷനുകൾ രണ്ടാം അലോട്ട്മെന്റിന് പരിഗണിക്കണമെങ്കിൽ ഓൺലൈനായി ഓപ്ഷൻ കൺഫർമേഷൻ നടത്തണം. ഹയർ ഓപ്ഷൻ പുനഃക്രമീകരണം, ആവശ്യമില്ലാത്ത ഓപ്ഷനുകൾ റദ്ദാക്കൽ എന്നിവയ്ക്ക് www.cee.kerala.gov.inൽ 18വരെ സൗകര്യമുണ്ട്. ഒന്നാംഘട്ടത്തിൽ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിൽ പ്രവേശനം ലഭിച്ചവരും അലോട്ട്മെന്റ് ലഭിക്കാത്തവരും രണ്ടാം അലോട്ട്മെന്റിന് പരിഗണിക്കണമെങ്കിൽ നിർബന്ധമായും ഓപ്ഷൻ കൺഫർമേഷൻ നടത്തണമെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. ഹെൽപ്പ് ലൈൻ-0471-2525300
ആയുർവേദ, ഹോമിയോ, സിദ്ധ
ആദ്യ അലോട്ട്മെന്റായി
തിരുവനന്തപുരം: ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, അഗ്രികൾച്ചർ, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി, കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്, ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്, ബി.ടെക് ബയോടെക്നോളജി കോഴ്സുകളിലേക്കുള്ള ഒന്നാം അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ 18ന് വൈകിട്ട് നാലിനകം അലോട്ട്മെന്റ് മെമ്മോയിലെ മുഴുവൻ ഫീസും കോളേജുകളിലടച്ച് പ്രവേശനം നേടണം. നിശ്ചിത സമയത്തിനകം പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്റ് റദ്ദാക്കും. ഇവരുടെ ഹയർ ഓപ്ഷനുകൾ രണ്ടാം അലോട്ട്മെന്റിന് പരിഗണിക്കില്ല. വിവരങ്ങൾ വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 0471-2525300
സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: നെടുമങ്ങാട് ഗവ. പോളിടെക്നിക് കോളേജിൽ കമ്പ്യൂട്ടർ ഹാർഡ്വെയർ എൻജിനിയറിംഗ് കോഴ്സിലെ ഒഴിവുള്ള 2 സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 13ന് നടത്തും. ഫോൺ : 73064223502, 9497688633.
സ്പോട്ട് അഡ്മിഷൻ 14 ന്
തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിലെ (സി.ഇ.ടി) എം.ടെക്/എം.ആർക്ക് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് എം.സി.എ.പി റാങ്ക് ലിസ്റ്റിൽ ഉള്ളവർക്ക് 14ന് രാവിലെ 9മുതൽ സ്പോട്ട് അഡ്മിഷൻ നടത്തും. വിവരങ്ങൾക്ക്: www.cet.ac.in.
എൽ എൽ.ബി കാറ്റഗറി ലിസ്റ്റായി
തിരുവനന്തപുരം: ത്രിവത്സര എൽ എൽ.ബി പ്രവേശനത്തിനുള്ള കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഹെൽപ്പ് ലൈൻ- 04712525300
ഇന്റേണൽ ഓഡിറ്റ് ഓഫീസർ
തിരുവനന്തപുരം : റീജിയണൽ കാൻസർ സെന്ററിൽ ഇന്റേണൽ ഓഡിറ്റ് ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. 27ന് വൈകിട്ട് 3ന് മുമ്പ് അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.