
നെയ്യാറ്റിൻകര : തിരുപുറം ഗ്രാമ പഞ്ചായത്തിൽ വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുള്ളുവിള ചർച്ച് പാരിഷ് ഹാളിൽ പ്രസിഡന്റ് ഷീന ആൽബിൻ ഉദ്ഘാടനം നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് തിരുപുറം, ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം വസന്ത, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ക്രിസ്തുദാസ്, അനിൽ കുമാർ, ഗിരിജ, ബ്ലോക്ക് പഞ്ചായത്ത് അംഗം അനീഷ സന്തോഷ്, ഹെൽത്ത് ഇൻസ്‌പെക്ടർ സന്തോഷ് എന്നിവർ പങ്കെടുത്തു.മെഡിക്കൽ ക്യാമ്പിന് ഡോ.ഇന്ദുവും യോഗ ക്ലാസിന് ഡോ. രേഷ്മ രാഭായും നേതൃത്വം നൽകി.