നെയ്യാറ്റിൻകര : വെൺപകൽ നന്മ റസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു.അസോസിയേഷൻ പ്രസിഡന്റ് കെ.ജി.ഭുവനേന്ദ്രകുമാറിന്റെ അദ്ധ്യക്ഷതയിൽ കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.കുസാറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എസ്.സി ഫോറൻസിക് സയസിൽ 6 -ാം റാങ്ക് നേടിയ കുമാരി അഞ്ജന എസ്.നായരെ അനുമോദിച്ചു.ജില്ലാപഞ്ചായത്ത് അംഗം സി.കെ.വത്സലകുമാർ,അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിതാറാണി,അതിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.സുനിൽ കുമാർ,പഞ്ചായത്ത് അംഗമായ ബി.റ്റി.ബീന,അസോസിയേഷൻ സെക്രട്ടറി ശ്രീകാന്ത് എം,ട്രഷറർ രവീന്ദ്രൻനായർ തുടങ്ങിയവർ സംസാരിച്ചു.