photo

നെയ്യാറ്റിൻകര : സമ്പർക്ക ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓണാഘോഷം

കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.സമ്പർക്ക പ്രസിഡന്റ് പ്രൊഫ എം.ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു.പത്മശ്രീ മഞ്ചവിളാകം പി.ഗോപിനാഥപ്പണിക്കർ,ഡോ.ഷൈജു ഡേവിഡ് ആൽഫി,ഡോ.എസ്.ശശിധരൻ,പ്രൊഫ.എം.ചന്ദ്രബാബു,ഉന്നത ബിരുദം നേടിയ വിദ്യാർത്ഥികൾ എന്നിവരെ ഉപഹാരം നൽകി നിയമസഭാ സെക്രട്ടറി ഡോ.എൻ. കൃഷ്ണകുമാർ ആദരിച്ചു.നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ.രജ് മോഹൻ,ജസ്റ്റിസ് ധർമ്മരാജ്,സമ്പർക്ക സെക്രട്ടറി എ.മോഹൻദാസ്,ജാലകം സാംസ്കാരിക വേദി പ്രസിഡന്റ് കെ.എസ്.അനിൽ,കുന്നിയോട് രാമചന്ദ്രൻ,ട്രസ്റ്റ് സെക്രട്ടറി എ.മോഹൻ ദാസ്,ട്രഷറർ എൽ.ശശികുമാർ,കാരോട് പഞ്ചയത്ത് പ്രസിഡന്റ് ബി.അനിത എന്നിവർ പ്രസംഗിച്ചു.