onagosham

ആറ്റിങ്ങൽ: ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം ഓണാഘോഷം സംഘടിപ്പിച്ചു. സംഘം ജീവനക്കാരുടെയും സംഘത്തിന് കീഴിലുള്ള നീതി മെഡിക്കൽ സ്റ്റോർ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ബോർഡ് മെമ്പർമാരുടെയും കുട്ടികളുടെയും മത്സരങ്ങൾ,മികച്ച പ്രവർത്തനം നടത്തിയ ജീവനക്കാർക്കുള്ള ആദരവ്,ഓണസദ്യ എന്നിവ ഇതിൻ്റെ ഭാഗമായി നടന്നു.ഓണാഘോഷം മുൻ കെ.പി.സി.സി സെക്രട്ടറി എം.എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡൻ്റ് ഇളമ്പ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.എ.പി.പി അഡ്വ.എം.മുഹ്സിൻ മുഖ്യാതിഥിയായിരുന്നു.സബീല ബീവി,മഞ്ജു പ്രദീപ്,വിജയകുമാരി, രാജേഷ്,സുമേഷ്,സംഘം സെക്രട്ടറി രതീഷ് രവീന്ദ്രൻ എന്നിവർ സംസാരിച്ചു.