തിരുവനന്തപുരം: വൈദ്യുതി ബോർഡിന് കീഴിലുള്ള കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ പട്ടം വൈദ്യുതി ഭവനു മുന്നിൽ ധർണയും പ്രതിഷേധ പ്രകടനവും നടത്തി. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി സി.പി.മുരളി ഉദ്ഘാടനം ചെയ്തു.കോൺട്രാക്ട് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്.നായിഡു അദ്ധ്യക്ഷത വഹിച്ചു.എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, പ്രസിഡന്റ് സോളമൻ വെട്ടുകാട്,ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജികുമാർ,വി.സുനിൽകുമാർ,ബാലു,ജോൺസൺ പോൾ, മൈക്കിൾ ബാസ്റ്റിയൻ,ബിനു,മണി,ഗണേശ് എന്നിവർ പങ്കെടുത്തു.