hi

കിളിമാനൂർ:കെ.എസ്.യു പ്രവർത്തകർക്കെതിരെ കിളിമാനൂർ പൊലീസ് അക്രമം നടത്തി എന്നാരോപിച്ചും, വിലക്കയറ്റത്തിനെതിരെയും കിളിമാനൂർ ജംഗ്ഷനിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന രാഷ്ട്രീയ വിശദീകരണ സമ്മേളനം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.അഹമ്മദ് കബീർ അദ്ധ്യക്ഷത വഹിച്ചു.രാഷ്ട്രീയകാര്യ സമിതി അംഗം വർക്കല കഹാർ മുഖ്യപ്രഭാഷണം നടത്തി.കെ.പി.സി.സി മെമ്പർ എൻ. സുദർശനൻ,ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എ.ഷിഹാബുദ്ദീൻ,പി. സൊണാൾജ്,എൻ.ആർ.ജോഷി,മുൻ ബ്ലോക്ക് പ്രസിഡന്റ് എം.കെ.ഗംഗാധര തിലകൻ, പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുസ്മിത,മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദീപാ അനിൽ എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജി. ജി.ഗിരി കൃഷ്ണൻ സ്വാഗതവും കെ. എസ്. യു സംസ്ഥാന സെക്രട്ടറി ആദേശ് സുധർമ്മൻ നന്ദിയും പറഞ്ഞു.കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ശ്യാം നാഥ്,ഷമീം , സുമേഷ് എസ്.എസ്,ബെൻഷ ബഷീർ, മേവർക്കൽ നാസർ,ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് ചെറുനാരകംകോട് ജോണി, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാമ ഭായ് എന്നിവർ പങ്കെടുത്തു.