ബാലരാമപുരം: ഹാൻഡ്ലൂം അസോസിയേഷന്റെയും കൈത്തറിത്തൊഴിലാളി കോൺഗ്രസിന്റെയും നേതൃത്വത്തിൽ ഇന്ന് സെക്രട്ടറിയേറ്റ് പടിക്കൽ നടത്താനിരുന്ന പട്ടിണിസമരം മാറ്റിവച്ചതായി യൂണിയൻ ഭാരവാഹികളായ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജി.സുബോധൻ,മുൻ ഹാന്റക്സ് പ്രസിഡന്റ് പെരിങ്ങമ്മല വിജയൻ,ബാലരാമപുരം എം എ. കരീം,വണ്ടനൂർ സദാശിവൻ,വട്ടവിള വിജയകുമാർ,കുഴിവിള ശശി,പട്ടിയെകാല രഘു, മംഗലത്ത് കോണം തുളസി, എൻ എസ് ജയചന്ദ്രൻ എന്നിവർ അറിയിച്ചു.