തിരുവനന്തപുരം:ഓണത്തോടനുബന്ധിച്ചുള്ള ഗതഗാതത്തിരക്ക് ഒഴിവാക്കാൻ നിയന്ത്രണവുമായി പൊലീസ്. സിറ്റി പൊലീസിന്റെ മേൽനോട്ടത്തിൽ ട്രാഫിക്ക് നോർത്ത്,സൗത്ത് എ.സി.പിമാരുടെ നേതൃത്വത്തിലാണ് ഗതാഗത നിയന്ത്രണം.നഗരത്തിൽ സർക്കാരിന്റെ നേതൃത്വത്തിലുള്ള ഓണം വാരാഘോഷവും ഘോഷയാത്രയും വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കിയിരുന്നു. എന്നാൽ സ്വകാര്യ സ്ഥാപനങ്ങളുടെയും ഏജൻസികളുടെയും നേതൃത്വത്തിൽ കനകക്കുന്ന് മാനവീയം വീഥി,കിഴക്കേകോട്ട എന്നിവിടങ്ങളിൽ വലിയ രീതിയിലുള്ള ഓണഘോഷ പരിപാടികളുണ്ട്.ഈ പശ്ചാത്തലത്തിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.ഇന്നുമുതൽ ഗതഗാത നിയന്ത്രണം ആരംഭിക്കും.
ഇവിടങ്ങളിൽ നോ പാർക്കിംഗ്
കനകക്കുന്ന് - മ്യൂസിയം റോഡ്, മ്യൂസിയം ജംഗ്ഷൻ മുതൽ നിശാഗന്ധി വരെ (സൂര്യകാന്തി റോഡ്) ഇരുവശങ്ങളിലും
വെള്ളയമ്പലം മുതൽ ജവഹർ നഗർ റോഡ് വരെ ഇരുവശങ്ങളിലും
പട്ടം മുതൽ കേന്ദ്രീയവിദ്യാലയം വരെ ഇരുവശങ്ങളിലും
 പഴവങ്ങാടി മുതൽ അട്ടക്കുളങ്ങര വരെ ഇരുവശങ്ങൾ
വാൻറോസ് ജംഗ്ഷൻ മുതൽ ഊറ്റുകുഴി ജംഗ്ഷൻ വരെ ഇരുവശങ്ങൾ
തമ്പാനൂർ മുതൽ അരിസ്റ്റോ ജംഗ്ഷൻ വരെ ഇരുവശങ്ങളിലും
മെഡി.കോളേജ് പ്രധാന ഗേറ്റ് മുതൽ മോർച്ചറി റോഡ് വരെ ഇരുവശങ്ങളിലും
വെൺപാലവട്ടം മുതൽ ആക്കുളം കേന്ദ്രീയ വിദ്യാലയം വരെ ഇരുവശങ്ങളിലും
ആൽത്തറ ജംഗ്ഷൻ മുതൽ ട്രിവാൻഡ്രം ക്ലബ് വരെ ഇരു വശങ്ങളിലും
പാളയം പള്ളി മുതൽ സംസം ഹോട്ടൽ വരെ ഇരുവശങ്ങളിലും
പാർക്കിംഗ് സ്ഥലങ്ങൾ
ഗാന്ധിപാർക്ക്
എസ്.എം.വി സ്കൂൾ ഗ്രൗണ്ട്
സംഗീത കോളേജ്
സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റ് മുതൽ പുളിമൂട് വരെ റോഡിന്റെ വലതുവശം
 പുളിമൂട് മുതൽ ക്യൂ.ആർ.എസ് വരെ റോഡിന്റെ ഇരു വശങ്ങളിലും
ക്യൂ.ആർ.എസ് മുതൽ ആയുർവേദ കോളേജിന്റെ രണ്ടാം ഗേറ്റ് വരെ റോഡിന്റെ ഇരുവശങ്ങളിലും
 ആയുർവേദ കോളേജ് മുതൽ ഓവർബ്രിഡ്ജ് വരെ ഇരുവശങ്ങളിലും
ഓവർബ്രിഡ്ജ് മുതൽ പഴവങ്ങാടി വരെ റോഡിന്റെ ഇടതുവശം
ഫ്ലൈ ഓവർ മുതൽ പഴവങ്ങാടി വരെയുള്ള റോഡിന്റെ വലതുവശം
അട്ടക്കുളങ്ങര പള്ളി മുതൽ കാമാക്ഷിദേവീ ക്ഷേത്രം വരെ റോഡിന്റെ വലതുവശം
മേലേപഴവങ്ങാടി-ചെന്തിട്ട റോഡ് ശ്രീകണ്‌ഠേശ്വരം പാർക്ക് മുതൽ മേലേ പഴവങ്ങാടി വരെ ഫ്ലൈ ഓവറിന്റെ തുടക്കം വരെ ഇരുവശങ്ങളിലും
 മേലേ പഴവങ്ങാടി മുതൽ പവർഹൗസ് വരെ ഫ്ലൈ ഓവറിനു കീഴിൽ
ട്രിവാൻഡ്രം ക്ലബ് മുതൽ വഴുതക്കാട് ജംഗ്ഷൻ വരെ ഇടതുവശം
ടാഗോർ തിയേറ്റർ മുതൽ ശ്രീമൂലം ക്ലബ് വരെ വലതുവശത്ത്
 വഴുതക്കാട് വിമെൻസ് കോളേജ് നോർത്ത് ഗേറ്റ് മുതൽ സൗത്ത് ഗേറ്റ് വരെ
 വിമെൻസ് കോളേജ് മുതൽ തൈക്കാട് വരെ വലതുവശത്ത്
 ശ്രീമൂലം ക്ലബ് മുതൽ കോട്ടൺഹിൽ സ്‌കൂൾവരെ ഇടതുവശം
 ബേക്കറി ജംഗ്ഷൻ മുതൽ മ്യൂസിയം ജംഗ്ഷൻ വരെ റോഡിന്റെ ഇടതുവശം
 സംസം ഹോട്ടൽ മുതൽ വി.ജെ.ടി ഹാൾവരെ ഇടതുവശം
കുറവൻകോണം മുതൽ ബ്രഡ് ഫാക്ടറി വരെ വലതുവശം
 ട്രാവൻകൂർ സ്‌കാൻസ് മുതൽ മെഡിക്കൽ കോളേജ് വരെ ഇടതുവശം പുതുപ്പളളി ലെയിൻ വരെ വലതുവശം
പുതുപ്പളളി മുതൽ ട്രിഡാ കോംപ്ലക്സ് വരെ ഇടതുവശം