ചിറയിൻകീഴ്: മുൻ സ്പോട്സ് കൗൺസിൽ പ്രസിഡന്റും കെ പി സി സി നിർവാഹക സമിതി അംഗവുമായിരുന്ന അഡ്വ.സി.മോഹനചന്ദ്രന്റെ പേരിലുളള മോഹന ചന്ദ്രൻ കൾച്ചറൽ ഫോറത്തിന്റെ പ്രത്യേക പുരസ്കാരം വിതരണം ചെയ്തു. കേരളത്തിലും വിദേശത്തും നിരവധി വ്യവസായങ്ങൾ നടത്തുന്ന പ്രമുഖ വ്യവസായി ഷിബു അബൂബക്കറിനും ആരോഗ്യരംഗത്തെ സമഗ്ര സംഭാവനകൾക്ക് മുരുക്കുംപുഴ ഗായത്രി ക്ലിനിക് സ്ഥാപകനായ ഡോ.ബി.വിജയനും അവരുടെ വീടുകളിലെത്തി ഫോറം പ്രസിഡന്റ് എ.നൗഷാദും ഭാരവാഹികളും ചേർന്ന് പുരസ്കാരം സമർപ്പിച്ചു.
പുരസ്കാര കൈമാറ്റ ചടങ്ങിൽ അഡ്വക്കേറ്റ് കൈലാത്ത്കോണം അനിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മൻസൂർ,എ കെ ഷാനവാസ്, ശ്രീഹർഷദേവ്, ഷാജഹാൻ കൂരാവീട് എന്നിവർ പങ്കെടുത്തു.