വിഴിഞ്ഞം: പെരിങ്ങമ്മല പുല്ലാന്നിമുക്കിൽ വീട്ടിന്റെ കട്ടിള പൊളിച്ച് മോഷണം നടത്തിയതിന് പിന്നാലെ സമീത്തെ നെല്ലിവിളയിൽ കടകളിൽ മോഷണവും മോഷണ ശ്രമവും . നെല്ലിവിളയിൽ ഷാൻ നടത്തുന്ന ഫാൻസി-സ്‌റ്റേഷനറി കടയുടെ ഇരുമ്പു വാതിൽ പൂട്ടു തകർത്തു ഉള്ളിൽ കടന്നു 3000 രൂപയും വില്പന വസ്‌തുക്കളും മോഷ്ടിച്ചു. സമീപത്തെ ഫാൻസി കടയിലും കയറി സാധനങ്ങൾ മോഷ്ടിച്ചു. സിമന്റു് കട, മുറുക്കാൻകട, ധനകാര്യ സ്‌ഥാപനം എന്നിവിടങ്ങളിൽ മോഷണ ശ്രമം നടന്നതായി പരാതിയുണ്ട്. മോഷണം നടന്ന കടയിൽ നിന്നു സി.സി.ടി.വി ദൃശ്യങ്ങൾ വിഴിഞ്ഞം പൊലീസിന് ലഭിച്ചു.