
പാറശാല: കൊടവിളാകം ഗവ.എൽ.പി സ്കൂളിലെ ഓണാഘോഷങ്ങളുടെ ഭാഗമായി കുഞ്ഞുമക്കൾ ഗ്രാമത്തിലെ വൃദ്ധ മാതാക്കൾക്ക് ഓണക്കോടിയും ഓണക്കിറ്റും നൽകി ആദരിച്ചു.ഓണാഘോഷം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത ഉദ്ഘാടനം ചെയ്തു.എസ്.എം.സി ചെയർമാൻ ടി.കുമാർ അദ്ധ്യക്ഷത വഹിച്ചു.ഏറ്റവും നല്ല ഒരു കർഷകനുള്ള പുരസ്കാരം നേടിയ രവീന്ദ്രനെയും ഏറ്റവും നല്ല ജൈവകർഷകൻ വിജയകുമാറിനെയും പൊന്നാട അണിയിച്ച് ആദരിച്ചു. എ.ഇ.ഒ സുന്ദർദാസ്, വാർഡ് മെമ്പർ അനിത, അക്ഷരം പൂർവവിദ്യാർത്ഥി കൂട്ടായ്മ പ്രസിഡന്റ് രാജൻ, രക്ഷാധികാരി വിജയകുമാർ, സ്കൂൾ ലീഡർ നിവേദ്യ, സ്റ്റാഫ് സെക്രട്ടറി അനിൽകുമാർ, മദർ പി.ടി.എ പ്രസിഡന്റ് സുചിത്ര, എസ്.എം.സി വൈസ് ചെയർമാൻ പ്രേംരാജ്, അദ്ധ്യാപകരായ സെലിൻ, വിജയകുമാർ,സന്തോഷ് കുമാർ, ഡെയ്സി, പ്രിയ, ഷൈലജ, സിമി എസ്.എം.സി അംഗങ്ങൾ പി.ടി.എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.