പാറശാല: വിവിധ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് പാറശാല മണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. നെടുവാൻവിള നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം പാറശാല ജംഗ്‌ഷനിൽ സമാപിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പാറശാല സുധാകരൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജെ.കെ.ജസ്റ്റിൻരാജ് അദ്ധ്യക്ഷത വഹിച്ചു. പാറശാല ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ജോൺ, ഡി.സി.സി അംഗം ടി.കെ.വിശ്വദരൻ, കോൺഗ്രസ് നേതാക്കളായ രാജൻ, സുമേഷ്, വിൻസർ, രാമചന്ദ്രൻ, സതീഷ് ജയപ്രകാശ്, അനിൽകുമാർ, ഷീബാറാണി, വിനയനാഥ് തുടങ്ങിയവർ പങ്കെടുത്തു.