തിരുവനന്തപുരം: ഓണം കൊഴുപ്പിക്കാൻ കൊമ്പൻമീശയും കുടവയറുമുള്ള മാവേലിയെ ഇനി നമുക്കും കിട്ടും,​ മണിക്കൂറിന് 1200 രൂപ വാടക നൽകിയാൽ മതി. മേക്കപ്പിനും കോസ്റ്റ്യൂമിനും 2000 കൂടി പ്രത്യേകം നൽകിയാൽ ഓണം ഉഷാർ. വ്യാപാരസ്ഥാപനങ്ങൾക്കും ആഘോഷവേദികൾക്കും മുന്നിൽ കാണുന്ന ഇത്തരം മാവേലികളെ നൽകാൻ ഏജൻസികളുമുണ്ട്. നീണ്ടു ചുരുണ്ട തലമുടിയും കിരീടവും ഓലക്കുടയും ചൂടി സാക്ഷാൽ മാവേലി നമുക്ക് മുന്നിലെത്തും. അവിടെയും തീർന്നില്ല,​ സെൽഫിയെടുക്കാനും ഹസ്തദാനം ചെയ്യാനും കുട്ടികൾക്കൊപ്പം കളിക്കൂട്ടുകാരനാകാനും മാവേലി റെഡി.

 കോസ്റ്റൂമും റെഡി

ഇനി മാവേലിയെ പുറത്തുനിന്ന് എടുക്കുന്നില്ലെങ്കിൽ കോസ്റ്റൂമുകളും വാടകയ്ക്ക് കിട്ടും. ഒന്ന് മാവേലിയായി മാറണമെങ്കിൽ കോസ്റ്റ്യൂമിന് മാത്രം കുറഞ്ഞത് 8000 രൂപ വേണ്ടിവരും. എന്നാൽ വാടകയ്ക്കാണെങ്കിൽ 1800 രൂപ മതി. അതുകൊണ്ടുതന്നെ ഭൂരിഭാഗം പേരും വാടകയ്ക്കാണ് കോസ്റ്റ്യൂമുകൾ എടുക്കുന്നത്.

കോസ്റ്റ്യൂമുകളുടെ വിപണി വില

മാവേലിക്കു വേണ്ട കുപ്പായവും പാന്റും - 950

കിരീടം - 2800

ഷാൾ - 550

കുട - 1800

അരക്കെട്ട് - 250

കൈക്കെട്ട് (ജോഡി)​ - 160

പടച്ചട്ട - 1800

മുത്തുമാല - 320

ചെരിപ്പ് - 360

വിഗ് - 650

മീശ - 70

കമ്മൽ - 90