sureshgopi

നേമം: വിഴിഞ്ഞം തുറമുഖത്തിനോട് ചേർന്ന് 15 കി. മീറ്ററോളം ഭൂമി ഏറ്റെടുത്ത് നൽകിയാൽ വെള്ളായണി കായൽ ഉൾപ്പെടെ പ്രദേശത്ത് 800 കോടിയുടെ വികസന പദ്ധതി നടപ്പിലാക്കാമെന്നും അതിന് സംസ്ഥാന സർക്കാരിന്റെ സഹകരണം വേണമെന്നും കേന്ദ്രമന്ത്രി സുരേഷ്ഗോപി പറഞ്ഞു. കല്ലിയൂർ പഞ്ചായത്തിൽ വെള്ളായണി ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ നേതൃത്വത്തിൽ ആരംഭിച്ച കർഷക സമൃദ്ധി കേന്ദ്രത്തിന്റെയും വിപണനശാലയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വി.എഫ്.പി.സി.എൽ ചെയർമാൻ അഡ്വ.എസ്. സുരേഷ് അദ്ധ്യക്ഷനായി. ഭീമ ജൂവലറി എം.ഡി ഡോ.ബി.ഗോവിന്ദൻ, നാരായണൻ നായർ, ഡോ.കമലാസനൻ അസോള, സുരേഷ്,സുമോദ് എന്നിവരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജയലക്ഷ്മി,വാർഡംഗം ചന്ദ്രഭൂഷൻ എന്നിവർ പങ്കെടുത്തു.