ആറ്റിങ്ങൽ : ഗവ.ഐ.ടി.ഐ പ്ലേസ്‌മെന്റ് ആൻഡ് കരിയർ ഗൈഡൻസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്യാമ്പസ് സെലക്ഷനിലൂടെ ദുബായ് ആസ്ഥാനമായുള്ള അശോക് ലൈലാന്റ്, കുവൈറ്റിലെ വോർസ് ഇന്റർനാഷണൽ എന്നീ പ്രമുഖ സ്ഥാപനങ്ങളിലേക്ക് വിവിധ ട്രേഡുകളിൽ നിന്നായി 13 പേർക്ക് ഉയർന്ന ശമ്പളത്തിൽ ജോലി ലഭിച്ചു. വിസ,വിമാന ടിക്കറ്റ് തുടങ്ങി ഒരു ചെലവുകളുമില്ലാതെയാണ് കൊണ്ടുപോകുന്നത്. യു.എ.ഇയിലെ ഐവ ഗ്രൂപ്പ് ഒഫ് കമ്പനീസ്,വെതർടെക് ഇലക്ട്രോ മെക്കാനിക്കൽ കമ്പനി,റോയൽ ഫർണിച്ചർ തുടങ്ങിയ വിവിധ സ്ഥാപനങ്ങൾ കഴിഞ്ഞ മാസങ്ങളിൽ ഐ.ടി.ഐയിൽ നടത്തിയ ക്യാമ്പസ് സെലക്ഷനിലൂടെ നൂറോളം കുട്ടികൾക്ക് ഉയർന്ന ശമ്പളത്തിൽ ജോലി ലഭിച്ചിരുന്നു.പ്രിൻസിപ്പൽ ടി.അനിൽ കുമാർ നിയമന ഉത്തരവുകൾ കൈമാറി.വൈസ് പ്രിൻസിപ്പൽ മിനി.കെ,പ്ലേസ്‌മെന്റ് കോഓർഡിനേറ്ററും ഗ്രൂപ്പ് ഇൻസ്ട്രക്ടറുമായ ഹരികൃഷ്ണൻ.എൻ,പ്ലേസ്‌മെന്റ് ഓഫീസർ ആദർശ്.വി,ഗ്രൂപ്പ് ഇൻസ്ട്രക്ടർമാരായ സുനിൽ.ബി,സന്തോഷ്.കെ,സ്റ്റാഫ് സെക്രട്ടറി മിഥുൻലാൽ തുടങ്ങിയവർ പങ്കെടുത്തു.