vs-sivakumar

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം എംപ്ളോയീസ് ഫ്രണ്ട് തിരുവനന്തപുരം ഗ്രൂപ്പ് സമ്മേളനവും മുൻ ദേവസ്വം ബോർഡ് സെക്രട്ടറിയായിരുന്ന ജി.ബൈജുവിന്റെ യാത്രയയപ്പ് സമ്മേളനവും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം വി.എസ്.ശിവകുമാർ ഉദ്ഘാടനം ചെയ്തു. ആർ.ശ്യാംകുമാർ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.ടി.ശരത് ചന്ദ്ര പ്രസാദ് മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന പ്രസിഡന്റ് ബിജു വി.നാഥ്,സംസ്ഥാന ഉപരക്ഷാധികാരി എം.വി.ഗോപകുമാർ,നെയ്യാറ്റിൻകര പ്രവീൺ,കാട്ടാക്കട അനിൽ,കോട്ടയം അനൂപ്,കൊല്ലം സുനിൽ,എസ്.ഷിജു,പി.പ്രമോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.