general

ബാലരാമപുരം: യുവവേദി ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷവും ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും സ്നേക് മാസ്റ്റർ വാവ സുരേഷ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് അയൂബ്ഖാൻ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജേക്കബ്ബ് സംസ്ഥാന സെക്രട്ടറി കരുമം സുന്ദരേശൻ,​ മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി ഹുമയൂൺ കബീർ,​ ബി.ജെ.പി ജില്ലാകമ്മിറ്റിയംഗം ഷിബുകുമാർ,​ കെ.എം.പി.യു ജില്ലാ പ്രസിഡന്റ് എ.അബൂബക്കർ,​ സജിത്,​ യുവവേദി ഭാരവാഹികളായ അക്ബർ ബാദുഷ,​ സദാശിവൻ നായർ,​ പനച്ചമൂട് ഷാജഹാൻ,​ബുഷ്റ വിഴിഞ്ഞം,​ എൻ.നസീഹ തുടങ്ങിയവർ പ്രസംഗിച്ചു.