
വർക്കല: മോട്ടോർ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു യുവാവിന് ദാരുണാന്ത്യം. ബൈക്ക് ഓടിച്ചിരുന്ന താഴെവെട്ടൂർ ഐഷാമൻസിലിൽ മുഹമ്മദ് സഹീർഖാൻ (19) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 4 മണിയോടെ വർക്കല അണ്ടർ പാസ്സേജിന് സമീപത്താണ് അപകടം. ആയുർവേദ ആശുപത്രി ഭാഗത്ത് നിന്നും വർക്കലയിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയും വർക്കല നിന്നും പുത്തൻ ചന്ത ഭാഗത്തേയ്ക്ക് പോയ ബൈക്ക് യാത്രികരായ യുവാക്കളുമാണ് അപകടത്തിൽ പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഷാനും ഓട്ടോ ഡ്രൈവർ നൗഷാദിനും ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫോട്ടോ: മുഹമ്മദ് സഹീർഖാൻ