തിരുവനന്തപുരം: പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജനയുടെ ആഭിമുഖ്യത്തിൽ സ്വച്ഛതാ അഭിയാൻ നെടുങ്കാട് വാർഡിൽ സംഘടിപ്പിച്ചു.സ്ത്രീകൾക്ക് ആർത്തവ സമയത്തെ നാപ്കിൻ വാങ്ങുന്നതിനുള്ള സാമ്പത്തിക ബുദ്ധിമുട്ട് ഒഴിവാക്കാൻ ഒരു രൂപയ്ക്ക് ജൻ ഔഷധിശാലകളിൽ നിന്ന് ലഭിക്കുന്ന സാനിറ്ററി നാപ്കിൻ സൗജന്യ വിതരണം കൗൺസിലർ കരമന അജിത്ത് ഉദ്ഘാടനം ചെയ്തു.വാർഡിലെ ഹരിതകർമ്മസേനാംഗങ്ങൾക്കും,ആശാവർക്കർമാർക്കും, വിദ്യാർത്ഥിനികൾക്കും അയ്യായിരത്തോളം നാപ്കിന്നുകളാണ് സൗജന്യമായി വിതരണം ചെയ്തത്.ജൻ ഔഷധി സംരംഭകൻ കാർത്തിക്ക്,നോഡൽ ഓഫീസർ വൈഭവ് തുടങ്ങിയവർ നേതൃത്വം നൽകി.