വർക്കല:ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം ഓണക്കിറ്റുകളും ഓണപ്പുടവകളും വിതരണം ചെയ്തു.നഗരസഭ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് അഡ്വ.ബി.എസ്.ജോസ് അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഓണസന്ദേശം നൽകി.കൗൺസിലർ അനു.കെ.എൽ,എസ്.എം.സി ചെയർപേഴ്സൺ ഷിജിമോൾ ഷാജഹാൻ,ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.സ്കൂൾ വൈസ് പ്രിൻസിപ്പൽ ജ്യോതിലാൽ.ബി സ്വാഗതവും ദിവ്യ സിംഗ് നന്ദിയും പറഞ്ഞു.