sadhya

കഴക്കൂട്ടം: ഉത്രാട ദിനത്തിൽ 101 കറികളുമായി തിരുവിതാംകൂർ ഓണസദ്യയൊരുക്കി കഴക്കൂട്ടം അൽസാജ് ഹോട്ടൽ.അൽസാജിലെത്തിയവർ വയറും മനസും നിറഞ്ഞാണ് സദ്യ കഴിച്ച് ഇവിടെ നിന്ന് മടങ്ങിയത്. 'ഉണ്ടറിയണം ഓണം' എന്നാണ് പഴമക്കാർ പറയുന്നത്.ഓണസദ്യ ഉണ്ണാനെത്തിയവർ മനം നിറഞ്ഞെന്ന് അഭിപ്രായപ്പെട്ടാണ് അൽസാജിൽ നിന്ന് മടങ്ങിയത്.

ഉപ്പേരി,പഴം,പപ്പടം,ചോറ്,ഓലൻ,രസം,ഇഞ്ചിപ്പുളി,പച്ചടി,സാമ്പാർ,അവിയൽ,പരിപ്പുകറി,കാളൻ,കിച്ചടി,തോരൻ,പായസം തുടങ്ങി 101ഓളം രുചിയൂറുന്ന വിഭവങ്ങളാണ് മെഗാസദ്യയിൽ സ്ഥാനം പിടിച്ചത്.പ്രത്യേകം വെട്ടി വാങ്ങിയ കൂറ്റൻ ഇലയിലായിരുന്നു സദ്യവിളമ്പിയത്. വിവിധതരം പായസങ്ങളുമുണ്ടായിരുന്നു.